Quantcast

ഹയാ വിസയുടെ കാലാവധി ഫെബ്രുവരി 24 വരെ നീട്ടി ഖത്തർ

ജനുവരിയിൽ ഏഷ്യൻ കപ്പ് ഫുട്‌ബോൾ നടക്കുന്ന സാഹചര്യത്തിലാണ് ഒരുമാസം കൂടി കാലാവധി നൽകി ഫെബ്രുവരി 24 വരെ ഹയാ വിസക്ക് സാധുത നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-12-20 14:20:04.0

Published:

20 Dec 2023 7:49 PM IST

Haya visa has been extended till February 24
X

ദോഹ: ഹയാ വിസയുടെ കാലാവധി നീട്ടി ഖത്തർ. അടുത്തവർഷം ഫെബ്രുവരി 24 വരെയാണ് ഹയാ, ഹയാ വിത്ത് മി വിസകളുടെ കാലാവധി നീട്ടിയത്.

ലോകകപ്പ് ഫുട്‌ബോൾ സമയത്ത് ഖത്തറിലേക്കുള്ള എൻട്രിയായി ഏർപ്പെടുത്തിയ ഹയാ വിസ നേരത്തെ 2024 ജനുവരി 24 വരെ നീട്ടിയിരുന്നു. ജനുവരിയിൽ ഏഷ്യൻ കപ്പ് ഫുട്‌ബോൾ നടക്കുന്ന സാഹചര്യത്തിലാണ് ഒരുമാസം കൂടി കാലാവധി നൽകി ഫെബ്രുവരി 24 വരെ ഹയാ വിസക്ക് സാധുത നൽകിയത്.

ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ വിദേശികൾക്കാണ് ഹയാ വിസ അനുവദിച്ചിരുന്നത്. ഇവർക്ക് ഹയാ വിത്ത് മി സൗകര്യത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി മൂന്നുപേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാനും അനുവദിച്ചിരുന്നു.

TAGS :

Next Story