Quantcast

ഖത്തറില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമം പാസ്സാക്കി, ആറ് മാസത്തിനുള്ളില്‍ എല്ലാവരും ഉറപ്പാക്കണം

മുഴുവന്‍ വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധം

MediaOne Logo
ഖത്തറില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമം പാസ്സാക്കി, ആറ് മാസത്തിനുള്ളില്‍ എല്ലാവരും ഉറപ്പാക്കണം
X

ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യഇന്‍ഷൂറന്‍സ് നിയമം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പാസ്സാക്കി. ഗസറ്റില്‍ വിജ്ഞാപനം വന്ന് ആറ് മാസത്തിന് ശേഷം നിയമം നടപ്പില്‍ വരും. ഈ കാലാവധിക്കുള്ളില്‍ രാജ്യത്തെ മുഴുവന്‍ വിദേശികളും സന്ദര്‍ശകരും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഖത്തര‍് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നാണ് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ മന്ത്രാലയം പുറത്തുവിടം. മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കായിരിക്കും.. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തിലൂടെ മുഴുവന്‍ താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു

Next Story