Quantcast

മികച്ച സൗകര്യങ്ങൾ ഒരുക്കാൻ എച്ച്.എം.സി; രോഗികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും

പേഷ്യന്റ് ആന്റ് ഫാമിലി അഡ്വൈസറി കൗണ്‍സില്‍ എന്ന സംവിധാനം വഴിയാണ് രോഗികളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    29 July 2023 12:00 AM IST

മികച്ച സൗകര്യങ്ങൾ ഒരുക്കാൻ എച്ച്.എം.സി; രോഗികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും
X

ദോഹ: മികച്ച ചികിത്സയും രോഗികളുടെ സംതൃപ്തിയും ലക്ഷ്യമിട്ടുള്ള പദ്ധതി സജീവമാക്കാന്‍ ഖത്തറിലെ‌ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഇതിനായി രോഗികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങള്‍ സ്വീകരിക്കും.

പേഷ്യന്റ് ആന്റ് ഫാമിലി അഡ്വൈസറി കൗണ്‍സില്‍ എന്ന സംവിധാനം വഴിയാണ് രോഗികളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്. നിലവിലെ രോഗികളും നേരത്തെ ചികിത്സ തേടിയവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സഹകരിക്കണമെന്ന് എച്ച്.എം.സി ആവശ്യപ്പെട്ടു. ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ എച്ച്.എം.സി ക്ലിനിക്കല്‍, അഡ്മിനിസ്ട്രേറ്റീവ്, സപ്പോര്‍ട്ട് സ്റ്റാഫുകള്‍ എല്ലാം അടങ്ങുന്ന സംവിധാനമാണ് പിഎഫ്എസി. എല്ലാ മാസവും പിഎഫ്എസി യോഗം ചേര്‍ന്ന് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്.


TAGS :

Next Story