Quantcast

ഹോണര്‍ എക്‌സ് 8 ഖത്തര്‍ വിപണിയില്‍

MediaOne Logo

Web Desk

  • Updated:

    2022-03-21 05:17:57.0

Published:

21 March 2022 5:15 AM GMT

ഹോണര്‍ എക്‌സ് 8 ഖത്തര്‍ വിപണിയില്‍
X

ആഗോള ടെക് ബ്രാന്‍ഡായ ഹോണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ 'ഹോണര്‍ എക്‌സ് 8' ഖത്തറിലെ വിപണിയിലുമെത്തി. ഹോണറിന്റെ അംഗീകൃത വിതരണക്കാരായ ട്രേഡ്‌ടെക് ട്രേഡിങ് കമ്പനി വഴിയാണ് ഹോണര്‍ എക്‌സ് 8 ഉപഭോക്താക്കളുടെ കൈവശമെത്തുന്നത്.

ഹോണറിന്റെ നൂതന സീരീസ് ഖത്തര്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ട്രേഡ്‌ടെക് ട്രേഡിങ് സി.ഒ.ഒ അഷ്‌റഫ് എന്‍.കെ പറഞ്ഞു. 6 ജി.ബി റാമും, 128 ജി.ബി സ്റ്റോറേജുമുള്ള ഫോണ്‍ 899 റിയാല്‍ മുതലാണ് ലഭ്യമാവുക. മുന്‍കൂട്ടി ബുക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ടര്‍ബോ ടെക്‌നോളജി ഫോണിന് മികച്ച പെര്‍ഫോര്‍മന്‍സ് നല്‍കുന്നു. 64 മെഗാ പിക്‌സലാണ് ക്യാമറ. ഡിജിറ്റല്‍ സൂം സൗകര്യം, ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ സഹിതമുള്ള മികച്ച സ്‌ക്രീന്‍ തുടങ്ങി അത്യാകര്‍ഷകമായ ഫീച്ചറുകളുമായാണ് ഹോണര്‍ എക്‌സ് 8 വിപണിയിലെത്തുന്നത്.

TAGS :
Next Story