Quantcast

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍; ജിസിസിയില്‍ നിന്ന് ഈ വര്‍ഷം നാല് ലക്ഷത്തോളം സന്ദര്‍ശകര്‍

2030 ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-22 17:50:42.0

Published:

22 March 2024 5:47 PM GMT

Qatar tourism
X

ദോഹ: വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഈ വര്‍ഷം ജനുവരിയില്‍ നാല് ലക്ഷത്തോളം സന്ദര്‍ശകര്‍ ഖത്തറിലെത്തി. ആകെ സന്ദര്‍ശകരുടെ 53 ശതമാനം വരുമിത്. 2030 ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.

2023 ജനുവരിയില്‍ ഒന്നരലക്ഷത്തില്‍ താഴെ മാത്രമായിരുന്നു സന്ദര്‍ശകരുടെ എണ്ണം. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിപുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം സന്ദര്‍ശകരില്‍ 7 ശതമാനം മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

2022 ഫിഫ ലോകകപ്പില്‍ ഫാന്‍ വിസയായി അവതരിപ്പിച്ച ഹയ്യ കാര്‍ഡ് എ.എഫ്.സി ഏഷ്യന്‍ കപ്പിനായി ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ഏഷ്യന്‍ കപ്പ് വീക്ഷിക്കുന്നതിനായി ജനുവരിയില്‍ മാത്രം ഏഴ് ലക്ഷത്തിലധികം പേരാണ് എത്തിയത്. ഖത്തറിലെത്തുന്ന സഞ്ചാരികളില്‍ 20 ശതമാനം പേര്‍ യൂറോപില്‍ നിന്നുള്ളവരാണ്.

2023ല്‍ നാല് ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്. ഈ വര്‍ഷം അത് ഉയരുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story