ഇന്‍കാസ് ഖത്തറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഐസിസിക്കെതിരെ സെന്‍ട്രല്‍ കമ്മിറ്റി ഇന്ത്യന്‍ അംബാസഡര്‍ക്ക് പരാതി നല്‍കി
ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന് ഇന്‍കാസ്

ഇന്‍കാസ് ഖത്തറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഐസിസിക്കെതിരെ സെന്‍ട്രല്‍ കമ്മിറ്റി ഇന്ത്യന്‍ അംബാസഡര്‍ക്ക് പരാതി നല്‍കി. ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്നും ഇന്‍കാസ് വ്യക്തമാക്കി
ഇന്‍കാസ് ഖത്തറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഐസിസി പ്രസിഡന്റിന്റെ രാഷ്ട്രീയ താല്‍പര്യമാണെന്നാണ് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആരോപണം. ഗൂഢമായ അജണ്ടകള്‍ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിനെതിരെ ഇന്ത്യന്‍ അംബാസഡര്‍ക്ക് പരാതി നല്‍കിയതായും ഇന്‍കാസ് പ്രസിഡന്റ്
സമീര്‍ ഏറാമലയും സെക്രട്ടറി ശ്രീജിത്ത് എസ് നായരും വ്യക്തമാക്കി. ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുമായി സെന്‍ട്രല്‍ കമ്മിറ്റി സഹകരിക്കില്ല. ഇന്‍കാസ് സെന്‍ട്രസ് കമ്മിറ്റിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഐസിസി പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍ പറഞ്ഞു. ഐസിസിയില്‍ അഫിലിയേറ്റ് ചെയ്ത ഒരു സംഘടനയ്ക്ക് മാത്രമാണ് പരാതിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം ഖത്തര്‍ ഇന്‍കാസിലെ ഗ്രൂപ്പിസത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കേണ്ടതെന്ന് നിലവിലെ കമ്മിറ്റിയുടെ രക്ഷാധികാരിയായ സിദ്ദിഖ് പുറായില്‍ അടക്കമുള്ള നേതാക്കള്‍ പറഞ്ഞു.
Adjust Story Font
16

