Quantcast

ഖത്തറിൽ മിന്നൽ സന്ദർശനം നടത്തി വിരാട് കോഹ്‌ലി

ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫ് കാത്തിരിക്കുന്ന ഖത്തറില്‍ ക്രിക്കറ്റ് ഇതിഹാസം എന്തിനെത്തിയെന്ന ആകാംക്ഷയിലാണ് ആരാധകര്‍

MediaOne Logo

Web Desk

  • Updated:

    2022-08-24 18:39:22.0

Published:

24 Aug 2022 11:57 PM IST

ഖത്തറിൽ മിന്നൽ സന്ദർശനം നടത്തി വിരാട് കോഹ്‌ലി
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഖത്തറില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഖത്തര്‍ ടൂറിസത്തിന്റെ അതിഥിയായാണ് കോഹ്‌ലി ദുബൈയില്‍ നിന്നും ഖത്തറിലെത്തിയത്

ഇന്നലെയായിരുന്നു ഖത്തറില്‍ വിരാട് കോഹ്‌ലിയുടെ സന്ദര്‍ശനം.മണിക്കൂറുകള്‍ മാത്രം നീണ്ട സന്ദര്‍ശനത്തിനിടെ 321 ഒളിമ്പിക് മ്യൂസിയവും കോഹ്‌ലി സന്ദര്‍ശിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫ് കാത്തിരിക്കുന്ന ഖത്തറില്‍ ക്രിക്കറ്റ് ഇതിഹാസം എന്തിനെത്തിയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പക്ഷെ താരത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിടില്ല.

ക്രിക്കറ്റ് താരമായിരിക്കെ തന്നെ കോഹ്‌ലിയുടെ ഫുട്ബോള്‍ പ്രിയവും പ്രശസ്തമാണ്. ഐഎസ്എല്ലില്‍ ഗോവ ടീമിന്റെ ഉടമസ്ഥരില്‍ ഒരാള്‍ കൂടിയാണ് കോഹ്‌ലി. എന്തായാലും കോഹ്ലിയെ വിമാനത്താവളത്തിലും മറ്റുമായി കോഹ്‌ലിയെ കണ്ട ആരാധകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചു

TAGS :

Next Story