Quantcast

ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം, ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ പ്രവാസികളോട് ഇന്ത്യന്‍ എംബസി

വ്യാജ വാര്‍ത്തകളിലും വിദ്വേഷം വളര്‍ത്തുന്ന വീഡിയോകളിലും വശംവദരാകരുതെന്നും എംബസി ട്വീറ്റ്

MediaOne Logo

Web Desk

  • Updated:

    2021-09-29 15:17:46.0

Published:

29 Sept 2021 8:29 PM IST

ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം, ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ പ്രവാസികളോട് ഇന്ത്യന്‍ എംബസി
X

ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്താനുള്ള ബോധപൂര്‍വവും ദുരുദ്ദേശപരവുമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി. ഇത്തരം വ്യാജ വാര്‍ത്തകളെയും വീഡിയോകളെയും തൊട്ട് പ്രവാസികള്‍ കരുതിയിരിക്കണമെന്നും ദുരുദ്ദേശ ശ്രമങ്ങള്‍ക്ക് ഇരയാകരുതെന്നും പ്രവാസി ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു. ഐക്യവും സൌഹാര്‍ദ്ദവും നിലനിർത്തി മുന്നോട്ടുപോകാന്‍ എല്ലാവരോടും തയ്യാറാകണമെന്നും എംബസി പുറത്തിറക്കിയ ട്വീറ്റില്‍ ആവശ്യപ്പെട്ടു.


അസമില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് എംബസിയുടെ ട്വീറ്റ്.

TAGS :

Next Story