Quantcast

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം

MediaOne Logo

Web Desk

  • Published:

    26 Dec 2023 3:23 AM GMT

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം
X

ഖത്തറിൽ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഈ മാസം 30 ന് ടീം ഖത്തറിലെത്തും.

ജനുവരി 12നാണ് ഏഷ്യന്‍ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ആസ്ത്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗ്രൂപ്പ് ബിയില്‍ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍.

ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് മറ്റു സന്നാഹ മത്സരങ്ങളൊന്നുമില്ല. ‌രാജ്യത്തെ ഇന്ത്യൻ പ്രവാസികളും തങ്ങളുടെ രാജ്യത്തിൻ്റെ കളി നേരിട്ട് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.

TAGS :

Next Story