Quantcast

മധ്യവേനലവധിക്ക് ശേഷം ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ തുറന്നു

ജീവനക്കാർ സ്‌കൂളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീൻ സിഗ്‌നൽ കാണിക്കണം

MediaOne Logo

Web Desk

  • Updated:

    2022-08-16 18:56:36.0

Published:

16 Aug 2022 11:38 PM IST

മധ്യവേനലവധിക്ക് ശേഷം ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ തുറന്നു
X

ദോഹ: മധ്യവേനലവധിക്ക് ശേഷം ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ തുറന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാസ്‌ക് അണിഞ്ഞാണ് കുട്ടികൾ സ്‌കൂളിലെത്തിയത്. ലോകകപ്പ് ഫുട്‌ബോൾ സമയത്ത് അവധി നൽകുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായി ഇത്തവണ ഒന്നരമാസമാണ് വേനലവധി നൽകിയത്.

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും 48 മണിക്കൂറിനുള്ളിൽ എടുത്ത ആന്റിജൻ പരിശോധനാ ഫലവുമായാണ് സ്‌കൂളിലെത്തിയത്. ഇത് എല്ലാ ആഴ്ചയിലും ആവർത്തിക്കേണ്ടതില്ല. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും നിബന്ധനയുണ്ട്. ജീവനക്കാർ സ്‌കൂളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീൻ സിഗ്‌നൽ കാണിക്കണം. സ്‌കൂളുകൾ നേരത്തെ തുറന്നതിനാൽ സ്‌കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കുട്ടികൾക്ക് പങ്കെടുക്കാമെന്ന സൗകര്യം കൂടി ഇത്തവണയുണ്ട്.


TAGS :

Next Story