Quantcast

ദോഹ ഡയമണ്ട് ലീഗില്‍ ഇത്തവണയും മത്സരിക്കുമെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര

ഖത്തറിലെ ഇന്ത്യക്കാര്‍ നല്‍കുന്ന പിന്തുണ അതിശയപ്പെടുത്തുന്നതാണെന്നും നീരജ് ചോപ്ര പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 April 2025 10:19 PM IST

ദോഹ ഡയമണ്ട് ലീഗില്‍ ഇത്തവണയും മത്സരിക്കുമെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര
X

ദോഹ: ദോഹ ഡയമണ്ട് ലീഗില്‍ ഇത്തവണയും മത്സരിക്കുമെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര. ഖത്തറിലെ ഇന്ത്യക്കാര്‍ നല്‍കുന്ന പിന്തുണ അതിശയപ്പെടുത്തുന്നതാണെന്നും നീരജ് ചോപ്ര പറഞ്ഞു. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൂന്നാംവേദിയായ ദോഹയില്‍ മെയ് 16 നാണ് കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഡയമണ്ട് ലീഗില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ആവേശം പകര്‍ന്ന ജാവലിന്‍ താരം നീരജ് ചോപ്ര ഇത്തവണയും ദോഹയിലെത്തുന്നുണ്ട്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്. 2023 ല്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. അതിശയപ്പെടുത്തുന്ന പിന്തുണയാണ് ഖത്തറിലെ പ്രവാസി ഇന്ത്യക്കാരില്‍ തനിക്ക് ലഭിക്കാറുള്ളതെന്നും ദോഹയിലെ ആരാധകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും നീരജ് വ്യക്തമാക്കി. ഒളിമ്പിക്സില്‍ പാകിസ്താന്റെ നദീം അര്‍ഷദിന് പിന്നില്‍ രണ്ടാമതായിപ്പോയ നീരജ് ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം നടക്കുന്നതിനാല്‍ മികച്ച താരങ്ങളെല്ലാം ഖത്തറിലെത്തുമെന്ന് ഉറപ്പാണ്. ഹൈജംപില്‍ ഖത്തറിന്റെ മുഅതസ് ബര്‍ഷിം, ന്യൂസിലന്‍ഡിന്റെ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ഹാമിഷ് കെറും പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story