Quantcast

'വേണമെങ്കിൽ ഇപ്പോൾ ഇടപെടണം'; അറബ് രാഷ്ട്രങ്ങളോട് ഹൂതികൾ

ഒന്നിച്ചു നിന്നില്ലെങ്കിൽ ദോഹയിലുള്ളത് പോലെ എല്ലായിടത്തും സംഭവിക്കും. എല്ലാവരുടേയും അതിർത്തി കയറി ആക്രമിക്കുകയാണ് ഇസ്രായേലെന്നും ഹൂതികൾ

MediaOne Logo

Web Desk

  • Published:

    9 Sept 2025 8:52 PM IST

വേണമെങ്കിൽ ഇപ്പോൾ ഇടപെടണം; അറബ് രാഷ്ട്രങ്ങളോട് ഹൂതികൾ
X

യമൻ: ദോഹയുടെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹൂതികൾ. വേണമെങ്കിൽ ഇപ്പോൾ ഇടപെടണമെന്ന് അറബ് രാഷ്ട്രങ്ങളോട് ഹൂതികൾ. ഒന്നിച്ചു നിന്നില്ലെങ്കിൽ ദോഹയിലുള്ളത് പോലെ എല്ലായിടത്തും സംഭവിക്കും. എല്ലാവരുടേയും അതിർത്തി കയറി ആക്രമിക്കുകയാണ് ഇസ്രായേലെന്നും ഹൂതികൾ.

'മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.' ഹൂതികളുടെ വക്താവ് അൽ-മഷാത് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 'സയണിസ്റ്റ് ഭീഷണിയെ നേരിടുന്നതിൽ നാമെല്ലാവരും ഒന്നിച്ചില്ലെങ്കിൽ ദോഹയിൽ സംഭവിച്ചത് വീണ്ടും സംഭവിക്കും.' പ്രസ്താവന കൂട്ടിച്ചേർത്തു.

TAGS :

Next Story