Quantcast

ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം

ദോഹയിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ.

MediaOne Logo

Web Desk

  • Updated:

    2025-06-23 19:18:29.0

Published:

23 Jun 2025 10:50 PM IST

ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം
X

ദോഹ: ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം. ദോഹയിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ.

ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം.

ഖത്തറിൽ യുഎസ് സൈനിക താവളത്തില്‍ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു.

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ആക്രമിച്ചത്. ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇറാൻ ഇസ്രായേൽ സംഘർഷ തുടരുന്ന പശ്ചാത്തലത്തിൽ നേരത്തെ ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചിരുന്നു.മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

watch video report



TAGS :

Next Story