Quantcast

"നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ" പ്രവാസിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം 22ന്

40 വർഷത്തിലേറെ ദോഹയിൽ പ്രവാസിയായിരുന്ന കെ. മുഹമ്മദ് സെയ്ദിന്റെ ഓർമകുറിപ്പുകളാണ് "നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ". ഏറെക്കാലം ദോഹയിലെ ഇന്ത്യൻ എംബസിയിലും, ഖത്തർ ആഭ്യന്തരവകുപ്പിലും വിവർത്തകനായി പ്രവർത്തിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-21 10:53:38.0

Published:

21 Dec 2023 12:32 PM IST

നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ പ്രവാസിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം 22ന്
X

എടക്കഴിയൂർ സ്വദേശി കെ. മുഹമ്മദ് സെയിദ് രചിച്ച "നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 22 ന് വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് അഞ്ചു മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ കവി ഡോ. സി. രാവുണ്ണി, എഴുത്തുകാരൻ വി.ജി. തമ്പി എന്നിവർ പ്രകാശനം നിർവഹിക്കും. കൊടകര സഹൃദയ കോളജ് മലയാളവിഭാഗം അസി. പ്രഫ. ഡോ. സ്വപ്ന സി. കോമ്പാത്ത് പുസ്തകം പരിചയപ്പെടുത്തും. കവി മുരളി മംഗലത്ത്, പരിസ്ഥിതി പ്രവർത്തകൻ ഫൈസൽ ബാവ, മാധ്യമ പ്രവർത്തക വനിത വിനോദ് എന്നിവർ ആശംസകൾ നേരും. മാധ്യമപ്രവർത്തകൻ ഷിനോജ് കെ ഷംസുദ്ദീൻ, കെ.എസ്. ശ്രുതി തുടങ്ങിയവർ സംസാരിക്കും. 40 വർഷത്തിലേറെ ദോഹയിൽ പ്രവാസിയായിരുന്ന കെ. മുഹമ്മദ് സെയ്ദിന്റെ ഓർമകുറിപ്പുകളാണ് "നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ". ഏറെക്കാലം ദോഹയിലെ ഇന്ത്യൻ എംബസിയിലും, ഖത്തർ ആഭ്യന്തരവകുപ്പിലും വിവർത്തകനായി പ്രവർത്തിച്ചിരുന്നു.

നേരത്തേ ബ്ലോഗിലും, ആനുകാലികങ്ങളിലും ഇംഗ്ലീഷ്, അറബ്, മലയാളം ഭാഷകളിൽ രചന നിർവ്വഹിച്ചിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണിത്. കൈരളി ബുക്സ് ആണ് പ്രസാധകർ.

Next Story