മലപ്പുറംപെരുമ സീസണ്‍-4 ഉദ്ഘാടനം നാളെ

- Published:
8 Feb 2022 7:24 PM IST

ഖത്തർ കെ എം സിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന മലപ്പുറംപെരുമ സീസൺ -4 ഉദ്ഘാടനം നാളെ. വൈകിട്ട് ഏഴരയ്ക്ക് ഐസിസി അശോക ഹാളിലാണ് ചടങ്ങ്. മുൻ എം എൽഎ പാറക്കൽ അബ്ദുല്ലയാണ് ഉദ്ഘാടകന്‍.ഖത്തർ കെ എം സിസിയുടെ മലപ്പുറം ജില്ലകമ്മറ്റിക്ക് കീഴിലുള്ള 16 നിയോജകമണ്ഡലത്തിലെ കെഎംസിസി പ്രവർത്തകർ മണ്ഡലടിസ്ഥാനത്തിൽ കലാകായിക മത്സര ഇനങ്ങളിൽ പരസ്പരം മത്സരിക്കും. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രതിനിധികൾ , കെ എം സിസി നേതാക്കാന്മാർ പങ്കെടുക്കും.
കഴിഞ്ഞ മൂന്ന് തവണ വിപുലമായി സംഘടിപ്പിച്ച മലപ്പുറം പെരുമ ഇത്തവണ കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം നൽകിയാണ് സംഘടിപ്പിക്കുന്നതെന്ന് മലപ്പുറം ജില്ല കെ എംസിസി കമ്മറ്റി അറിയിച്ചു
Next Story
Adjust Story Font
16
