Quantcast

കണ്ണൂർ സ്വദേശി ഖത്തറിൽ മരിച്ചു

MediaOne Logo
കണ്ണൂർ സ്വദേശി ഖത്തറിൽ മരിച്ചു
X

ദോഹ: കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ മരിച്ചു. ദോഹ സൂഖ്​ വാഖിഫിൽ അൽ റഈസ് പെർഫ്യൂം ഷോപ്പ് നടത്തുന്ന കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുൾസമദ്‌ ( 70) ആണ്​ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂസലൂണിൽ ജോലിചെയ്തിരുന്നു. പിന്നീടാണ്​ സ്വന്തമായി പെർഫ്യൂം സ്ഥാപനം ആരംഭിച്ചത്​. ഭാര്യ കെ.പി റൗളത്തും ഏക മകൻ റഈസും ഖത്തറിലുണ്ട്​. ഫാത്തിമ ശിഫാനയാണ്​ മരുമകൾ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി (അബുദബി), അബ്​ദുൽ റഹ്​മാൻ ഹാജി, അബ്​ദുൽ മജീദ്​, ഫാത്തിമ, പരേതയായ നഫീസ.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂർ ഖൽബർസ്ഥാനിൽ മറവുചെയ്തു.

TAGS :

Next Story