കോഴിക്കോട് പേരാന്പ്ര സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ. കോഴിക്കോട് പേരാന്പ്ര സ്വദേശി ഖത്തറില്‍ മരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്തീന്‍റെ മകൻ സിറാജ് ആണ് മരിച്ചത്.37 വയസായിരുന്നു. ജോലിക്കിടെ വാഹനത്തില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് സിറാജിന്റെ മരണം.മാതാവ് പരേതയായ ഖദീജ. ഭാര്യ: ഷഹർബാൻ. മക്കൾ: അമൻഷാ മുഹമ്മദ്, അയൻഷാ മുഹമമ്മദ്.അസ്ലിൻഷാ മുഹമ്മദ്. സഹോദരങ്ങൾ: റഫീഖ്, സീനത്ത്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും
Next Story
Adjust Story Font
16