ഖത്തറിൽ വാഹനാപകടം: നാദാപുരം സ്വദേശി മരണപ്പെട്ടു

നരിപ്പറ്റ കൊയ്യാൽ ചെരിഞ്ഞ പറമ്പത്ത് അമീർ (23) ആണ് മരിച്ചത്

MediaOne Logo

സൈഫുദ്ദീന്‍ പി.സി

  • Updated:

    2021-09-15 15:00:25.0

Published:

15 Sep 2021 3:00 PM GMT

ഖത്തറിൽ വാഹനാപകടം: നാദാപുരം സ്വദേശി മരണപ്പെട്ടു
X

ദോഹ: കോഴിക്കോട്​ നാദാപുരം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണ​പ്പെട്ടു. നാദാപുരം നരിപ്പറ്റ കൊയ്യാൽ ചെരിഞ്ഞ പറമ്പത്ത് അമീർ (23) ആണ് മരിച്ചത്.​ ദോഹ ഉംസലാൽ ഹൈവേയില്‍ നിര്‍ത്തിയിട്ട വാഹനത്തിന് പിറകില്‍ അമീര്‍ ഓടിച്ച പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ദോഹ ടോപ് ടവർ ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ലയുടെ മകനാണ്​. മാതാവ്​ നസീമ. തിനൂർ മോന്തോമ്മൽ പൂവള്ള പറമ്പത്ത് അന്ത്രുവിൻെറ മകൾ അർശിനയാണ് ഭാര്യ. അസ്മിൽ, ഹസ്​നത്ത്​, മുഹമ്മദ്​ അൻഷിഫ്​ എന്നിവർ സഹോദരങ്ങളാണ്.

Next Story