Quantcast

'ആയിഷ' സിനിമയുടെ പ്രചാരണത്തിനായി മഞ്ജുവാര്യര്‍ ഖത്തറിലെത്തി

സിനിമാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി ആയിഷ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-01-27 16:52:39.0

Published:

27 Jan 2023 10:20 PM IST

ആയിഷ സിനിമയുടെ പ്രചാരണത്തിനായി മഞ്ജുവാര്യര്‍ ഖത്തറിലെത്തി
X

ആയിഷ സിനിമയുടെ പ്രചാരണത്തിനായി മഞ്ജുവാര്യര്‍ ഖത്തറിലെത്തി. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മഞ്ജുവാര്യരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരുമായി സംവദിച്ചു. സിനിമാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി ആയിഷ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളിലും മികച്ച പിന്തുണയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടി സ്ക്രീനിലെത്തിക്കുന്നുണ്ട് ആയിഷ. പ്രേക്ഷക പിന്തുണയും പ്രശംസയും സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു

സിനിമയുടെ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍, മ്യൂസിക് ഡയറക്ടര്‍ എം ജയചന്ദ്രന്‍, തിരക്കഥാകൃത്ത് ആഷിഫ് കക്കോടി, നിര്‍മാതാവ് സക്കറിയ, സഹനിര്‍മാതാക്കളായ ഷംസുദ്ദീന്‍, ബിനീഷ് ചന്ദ്രന്‍, സക്കറിയ വാവാട് എന്നിവരും മീറ്റ് ആന്റ് ഗ്രീറ്റില്‍ പങ്കെടുത്തു.

TAGS :

Next Story