മെസിയും നെയ്മറും ഖത്തറില്‍

- Published:
15 May 2022 6:02 PM IST

ദോഹ.ലയണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും ഉള്‍പ്പെടെ ലോകഫുട്ബോളിലെ സൂപ്പര്‍ താരങ്ങളുമായി ഫ്രഞ്ച് ചാന്പ്യന്മാരായ പിഎസ്ജി ടീം ഖത്തറിലെത്തി.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ടീം എത്തിയത് .രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങളും പിഎസ്ജി സന്ദര്‍ശിക്കും.ശനിയാഴ്ച രാത്രി ഫ്രഞ്ച് ലീഗില്‍ മോണ്ട്പെല്ലിയറിനെതിരെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് ടീമിന്റെ വരവ്. മത്സരത്തില്‍ മെസി രണ്ട് ഗോളും നേടിയിരുന്നു.നവംബര്‍ 21ന് തുടങ്ങുന്ന ലോകകപ്പിന്റെ ആവേശമുയര്‍ത്താന്‍ സൂപ്പര്‍ താരങ്ങളുടെ സന്ദര്‍ശനം വഴിയൊരുക്കും. കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെത്തുമെന്നായിരുന്നു പിഎസ്ജി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു
Next Story
Adjust Story Font
16
