ഒമാനിലെ ആമിറാത്തിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി
ആളപായമോ നാശനഷ്ടങ്ങളൊ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ആമിറാത്തിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 11.06ന് ആണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആമിറാത്ത്, മത്ര, മസ്‌കത്ത് തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മസ്‌കത്ത് നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളൊ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Next Story
Adjust Story Font
16