Quantcast

മോട്ടോ ജിപി ഖത്തർ ഗ്രാൻഡ്പ്രിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

MediaOne Logo

Web Desk

  • Published:

    13 Aug 2023 8:39 PM GMT

Moto GP Qatar Grand Prix
X

ഖത്തറില്‍ നടക്കുന്ന മോട്ടോ ജിപി ഖത്തർ ഗ്രാൻഡ്പ്രിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. നവംബർ 17 മുതൽ 19 വരെ ലുസൈൽ ഇൻറർനാഷണൽ സർക്യൂട്ട് വേദിയാകുന്ന മോട്ടോ ജിപിയുടെ ഏർലി ബേർഡ് ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിൽപന ആരംഭിച്ചത്.

ലോകോത്തര റേസർമാരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാകുന്ന മോട്ടോ ജിപി കലണ്ടറിൽ രാത്രിയിൽ നടക്കുന്ന ഏക ഗ്രാൻഡ് പ്രിയാണ് ഖത്തറിലേത്. മെയിൻ ഗ്രാൻഡ് സ്റ്റാൻഡ്, ജനറൽ അഡ്മിഷൻ ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളാണ് ലഭ്യമാവുന്നത്.

ഒരു ദിവസത്തേക്കും, മൂന്ന് ദിവസത്തേക്കും പ്രവേശനം ലഭിക്കുന്ന ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാവുന്നതാണ്. ആദ്യ ഘട്ടമായ ഏർലി ബേഡിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും.

ടിക്കറ്റ് സ്വന്തമാക്കുന്ന മുതിർന്നവർക്ക് തങ്ങളുടെ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ സൗജന്യമായി തന്നെ പ്രവേശിപ്പിക്കാവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ തന്നെ കുട്ടികളുടെ വിശദാംശങ്ങളും നൽകണം. ഖത്തർ വേദിയാകുന്ന 22ാമത് എഡിഷൻ മോട്ടോ ജി.പിയാണിത്. 40 ഖത്തര്‍ റിയാല്‍ മുതല്‍ ടിക്കറ്റ് ലഭ്യമാണ്.

TAGS :

Next Story