ഖത്തർ ഗ്രാന്റ് പ്രിക്ക് ലുസൈലിൽ തുടക്കം
ലുസൈൽ സർക്യൂട്ടിൽ മൂന്ന് ദിവസമായാണ് വേഗപ്പോര് നടക്കുന്നത്

ലുസൈൽ: അതിവേഗ റേസിങ്ങ് പ്രേമികളുടെ ഇഷ്ട പോരാട്ടമായ മോട്ടോ ജി.പി വേൾഡ് ചാമ്പ്യൻഷിപ്പ് ഖത്തർ ഗ്രാന്റ് പ്രിക്ക് ലുസൈലിൽ തുടക്കമായി. ലുസൈൽ സർക്യൂട്ടിൽ മൂന്ന് ദിവസമായാണ് വേഗപ്പോര് നടക്കുന്നത്.
മോട്ടോ ജിപി കിരീടത്തിനായി ഇഞ്ചോടിഞ്ച് പോര് നടക്കുന്നതിനിടെയാണ് ഖത്തറിൽ സീസണിലെ 19 ാം ഗ്രാന്റ്പ്രി നടക്കുന്നത്, ആകെ 20 ഗ്രാന്റ് പ്രികളാണ് സീസണിലുള്ളത്. കഴിഞ്ഞ 18 എഡിഷൻ മോട്ടോ ജി.പി മത്സരങ്ങളിൽ സ്‌പെയിൻ, ഇറ്റലി, ആസ്‌ട്രേലിയ, ഫ്രാൻസ് എന്നിവടങ്ങളിൽ നിന്നുള്ള റൈഡർമാരാണ് ഖത്തറിൽ ജേതാക്കളായത്.
ലുസൈൽ സർക്യൂട്ടിലെ 5.38 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് മത്സരങ്ങളുടെ വേദി. ഫ്‌ളഡ് ലൈറ്റും ഏറ്റവും നൂതന സാങ്കേതിക സംവിധാനങ്ങളുമൊരുക്കിയാണ് ലോകോത്തര താരങ്ങളുടെ മത്സരങ്ങൾക്ക് വേദിയൊരുക്കുന്നത്. 18 ഗ്രാൻഡ്പീകൾ പിന്നിട്ട സീസണിൽ ഇറ്റലിയുടെ ഡുകാട്ടി റൈഡർ ഫ്രാൻസിസ്‌കോ ബഗ്‌നയാണ് 412 പോയന്റുമായി മുന്നിലുള്ളത്.
Adjust Story Font
16

