പ്രഥമ ഗ്രാവിറ്റി ചലഞ്ച് ഹൈജംപിൽ ഖത്തറിന്റെ മുഅതസ് ബർഷിക്ക് കിരീടം
ആദ്യ അവസരത്തിൽ തന്നെ 2.31 മീറ്റർ ഉയരത്തിൽ പറന്നുയർന്നാണ് മുഅതസ് ബർഷിം കിരീടമണിഞ്ഞത്

ദോഹയിലെ കതാറയിൽ നടന്ന പ്രഥമ ഗ്രാവിറ്റി ചലഞ്ച് ഹൈജംപിൽ ഖത്തറിന്റെ മുഅതസ് ബർഷിക്ക് കിരീടം. ലോകത്തെ പ്രമുഖ ഹൈജംപ് താരങ്ങളാണ് ഗ്രാവിറ്റി ചലഞ്ചിൽ പങ്കെടുക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ 2.31 മീറ്റർ ഉയരത്തിൽ പറന്നുയർന്നാണ് ഖത്തറിന്റെ ഒളിമ്പിക്‌സ്, ലോകചാമ്പ്യൻ മുഅതസ് ബർഷിം കിരീടമണിഞ്ഞത്.
12 ദിവസങ്ങൾക്ക് മുമ്പ് ചൈനയിൽ നടന്ന ഡെൽറ്റ അത്‌ലറ്റിക്‌സ് ഡയമണ്ട് ഗാലയിൽ നടത്തിയതിനേക്കാൾ മികച്ച
പ്രകടനം നടത്താൻ ഖത്തറിന്റെ ഇതിഹാസ താരത്തിനായി. തന്റെ തന്നെ സ്വപ്നത്തിൽ പിറന്ന ഗ്രാവിറ്റി ചലഞ്ചിന്റെ ആദ്യ എഡിഷനിൽ ഒന്നാമതെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ബർഷിം പറഞ്ഞു.
ചൈനയുടെ ഏഷ്യൻ ചാമ്പ്യൻ വൂ സാങ്യോക്കാണ് രണ്ടാം സ്ഥാനത്ത്. 2.31 മീറ്റർ രണ്ടാം ശ്രമത്തിലാണ് ചൈനീസ് താരം മറികടന്നത്. 2.28 മീറ്റർ ഉയരം കണ്ടെത്തിയ അമേരിക്കയുടെ ലോകചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് ജുവാൻ ഹരിസണാണ് മൂന്നാം സ്ഥാനത്ത്. ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെയും ഖത്തർ അത്‌ലറ്റിക് ഫെഡറേഷന്റെയും സഹായത്തോടെയാണ് വാട്ട് ഗ്രാവിറ്റി ചലഞ്ച് എന്ന പേരിൽ ഹൈജംപ് പോരാട്ടം സംഘടിപ്പിച്ചത്.
Adjust Story Font
16

