Quantcast

ഊർജ വാണിജ്യ മേഖലയിലെ സഹകരണം ശക്തമാക്കണം; ഖത്തർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരൻ

ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് വി. മുരളീധരൻ

MediaOne Logo

Web Desk

  • Updated:

    2022-05-09 19:25:55.0

Published:

9 May 2022 4:18 PM GMT

ഊർജ വാണിജ്യ മേഖലയിലെ സഹകരണം ശക്തമാക്കണം; ഖത്തർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരൻ
X

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഖത്തറിലെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കമായി. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊർജ, വാണിജ്യ, നിക്ഷേപ, വിദ്യാഭ്യാസ, മേഖലകളിലെ സഹകരണം ശക്തമാക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുഖ്യ വിഷയമായത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി വി. മുരളീധരൻ പറഞ്ഞു.

വി. മുരളീധരന്റെ ഖത്തറിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാണിത്. ദോഹ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനത്തിലെ ഇന്ത്യൻ പവലിയനും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് വി. മുരളീധരന് ഐസിസി ഹാളിൽ ഇന്ത്യൻ സമൂഹം ഊഷ്മളമായ സ്വീകരണം നൽകി. ചെണ്ടമേളവുമായാണ് വി. മുരളീധരന് സ്വീകരണം ഒരുക്കിയത്. ഐസിസി അശോക ഹാളിലെ ഗാന്ധിപ്രതിമ മന്ത്രി അനാച്ഛാദനം ചെയ്യുകയുമുണ്ടായി. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് രാജ്യത്തിന്റെ യഥാർത്ഥ നയതന്ത്ര പ്രതിനിധികളെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story