Quantcast

നടുമുറ്റം ഖത്തർ വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നടുമുറ്റം ഖത്തറും ഐസിബിഎഫുമായി ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഗൈനക്കോളജി, ദന്തൽ, ജനറൽ ഫിസിഷ്യൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി.

MediaOne Logo

Web Desk

  • Updated:

    2022-06-19 18:59:05.0

Published:

19 Jun 2022 11:25 PM IST

നടുമുറ്റം ഖത്തർ വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
X

ദോഹ: ഫോക്കസ് മെഡിക്കൽ സെന്ററിൽ വനിതകൾക്ക് മാത്രമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നടുമുറ്റം ഖത്തറും ഐസിബിഎഫുമായി ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഗൈനക്കോളജി, ദന്തൽ, ജനറൽ ഫിസിഷ്യൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. ഡിപ്രഷനും മേനോപൌസും എന്ന വിഷയത്തിൽ ഡോ ഷെറിൻ ക്ലാസെടുത്തു, ഐസിബിഎഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ ഉദ്ഘാടനം ചെയ്തു. ഫോക്കസ് മെഡിക്കൽ സെന്റർ സിഇഒ ആരിഫ്, എംഡി ഇ.കെ കുഞ്ഞഹമ്മദ്, എ.സി മുനീഷ്, രജനി മൂർത്തി എന്നിവർ സംസാരിച്ചു.ആക്ടിങ്പ്രസിഡന്റ് നിത്യ അധ്യക്ഷത വഹിച്ചു.

TAGS :

Next Story