Quantcast

ലോകകപ്പ് വളണ്ടിയർമാരായ മലയാളി വനിതകളെ നടുമുറ്റം ഖത്തർ ആദരിച്ചു

MediaOne Logo

Web Desk

  • Published:

    15 Jan 2023 3:12 AM GMT

ലോകകപ്പ് വളണ്ടിയർമാരായ മലയാളി   വനിതകളെ നടുമുറ്റം ഖത്തർ ആദരിച്ചു
X

ഖത്തർ ലോകകപ്പിൽ വളണ്ടിയർമാരായി സേവനം ചെയ്ത മലയാളി വനിതകളെ നടുമുറ്റം ഖത്തർ ആദരിച്ചു. സല്യൂട്ട് ഹെർ എന്ന പേരിൽ നടന്ന പരിപാടിയിൽ മുന്നൂറിലേറെ വനിതാ വളണ്ടിയർമാർ പങ്കെടുത്തു.

ലോകകപ്പ് ഫുട്‌ബോളിന്റെ സുഗമമായ നടത്തിപ്പിൽ ചരിത്ര ദൗത്യം നിർവഹിച്ച വനിതാ വളണ്ടിയർമാരെയാണ് നടുമുറ്റം ഖത്തർ ആദരിച്ചത്. വളണ്ടിയർ സേവനമനുഷ്ടിച്ചവരിൽ നിന്ന് നേരത്തെ രജിസ്‌ട്രേഷൻ സ്വീകരിച്ചിരുന്നു.

അബൂ ഹമൂറിലെ ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടി ഖത്തർ വുമൺസ് നാഷണൽ വോളിബാൾ ടീമംഗം ലൈല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം അസിസ്റ്റന്റ് വെന്യു മാനേജർ മഹ അലി മുഹമ്മദ്, ഐ.സി.ബി.എഫ് പ്രസിഡന്റ്് വിനോദ് നായർ,

എം.ഇ.എസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഹമീദ ഖാദർ, നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, കൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ.സി തുടങ്ങിയവർ സംസാരിച്ചു.

റിയാദ മെഡിക്കൽ സെന്റർ പ്രിവിലേജ് കാർഡ് പ്രകാശനം നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കിക്ക് നൽകി റിയാദ മെഡിക്കൽ സെന്റർ എം.ഡി ജംഷീർ ഹംസ നിർവ്വഹിച്ചു. ജോളി തോമസ്, നിത്യ സുബീഷ്, മുഫീദ അഹദ്, ഫാത്തിമ തസ്‌നിം എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story