Quantcast

നടുമുറ്റം ഖത്തർ ഓണോത്സവം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 Sept 2022 2:57 PM IST

നടുമുറ്റം ഖത്തർ ഓണോത്സവം സംഘടിപ്പിച്ചു
X

നടുമുറ്റം ഖത്തർ ഓണോത്സവം2022 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അൽ റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ രാവിലെ എട്ടുമണിയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങൾ വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് അവസാനിച്ചത്.

നടുമുറ്റം പ്രവർത്തകർക്കൊപ്പം ഖത്തറിലെ വിവിധ ഇന്ത്യൻ സാമൂഹ്യ സംഘടനാ നേതാക്കളും ഓണാഘോഷങ്ങളിൽ പങ്കാളികളായി. അഞ്ഞൂറിലേറെ പേർക്കാണ് സദ്യയൊരുക്കിയത്.

ലോകകപ്പ് ആസ്പദമാക്കി നടന്ന പൂക്കള മത്സരത്തിൽ വാശിയേറിയ മത്സരമാണ് നടന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ ഓണക്കളികളും അരങ്ങേറി. നടുമുറ്റവുമായി സഹകരിച്ച് ഫോക്കസ് മെഡിക്കൽ സെന്റർ നടപ്പിലാക്കുന്ന പ്രിവിലേജ് കാർഡിന്റെ രൂപരേഖ വേദിയിൽ ഫോക്കസ് മെഡിക്കൽ സെന്റർ അഡ്മിൻ മാനേജർ അബ്ദുൽ ബാസിത് നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കിക്ക് കൈമാറി പ്രകാശനം ചെയ്തു.

TAGS :

Next Story