Quantcast

കോഴിക്കോട് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

ഡോ.യുസുഫ് അൽ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2022-09-28 00:46:39.0

Published:

28 Sept 2022 6:11 AM IST

കോഴിക്കോട് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു
X

ദോഹ. : കോഴിക്കോട് ചെറുവാടി സ്വദേശി ദോഹയിൽ വാഹനമിടിച്ച് മരിച്ചു. സുബൈർ അൽ കൗസരി (56) എന്ന സുബൈർ മൗലവിയാണ് മരിച്ചത്. ആഗോള ഇസ്ലാമിക പണ്ഡിതൻ ഡോ.യുസുഫ് അൽ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽ ഏബിൾ ഗ്രൂപ് ചെയർമാൻ സിദ്ധീഖ് പുറായിലിന്റെ സഹോദരനാണ്. ഖത്തർ സോഷ്യൽ ഫോറം സജീവ പ്രവർത്തകനായിരുന്നു. ഗ്രന്ഥകാരനും മികച്ച വാഗ്മിയുമാണ്. മതാർഖദീമിൽ അൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

പോപ്പുലർ ഫ്രണ്ട് നേതാവ് നാസറുദ്ധീൻ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ. മക്കൾ: സഹൽ (ദുബായ്), സഈദ്, നിഷ്വ,റുഷ്ദ. മരുമകൾ: മുന (കൊണ്ടോട്ടി). സഹോദരങ്ങൾ സിദ്ദീഖ് പുറായിൽ, യാക്കൂബ് പുറായിൽ, യൂസഫ് പുറായിൽ, പരേതരായ മുഹമ്മദ് ബീരാൻ, മുസ്തഫ. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

TAGS :

Next Story