ഖത്തറിലും നീറ്റ് പരീക്ഷാകേന്ദ്രം

MediaOne Logo

ഫൈസൽ ഹംസ

  • Updated:

    2022-04-06 19:38:00.0

Published:

6 April 2022 7:38 PM GMT

ഖത്തറിലും നീറ്റ് പരീക്ഷാകേന്ദ്രം
X

ദോഹ. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറിലും പരീക്ഷാ കേന്ദ്രം അനുവദിച്ചു, ദോഹയിലായിരിക്കും പരീക്ഷാകേന്ദ്രം. കുവൈത്ത്, യുഎഇ, സൌദി, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലും ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചുതുടങ്ങിയത്. കുവൈത്തിലും യുഎഇയിലും മാത്രമായിരുന്നു കേന്ദ്രങ്ങള്‍.യുഎഇയില്‍ ഇത്തവണ ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലായി മൂന്ന്പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആറ് രാജ്യങ്ങളിലായി 8 പരീക്ഷാകേന്ദ്രങ്ങളാണ് ജിസിസിയില്‍ ആകെയുള്ളത്.ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത്

TAGS :

Next Story