ലോക അക്വാട്ടിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നങ്ങള്‍ പുറത്തിറക്കി
190ലധികം രാജ്യങ്ങളാണ് വേൾഡ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിൽ മാറ്റുരയ്ക്കുന്നത്.

ദോഹ: ലോകകപ്പ് ഫുട്ബാളിനും ഏഷ്യൻ കപ്പിനും പിന്നാലെ ഖത്തർ വേദിയാവുന്ന അന്താരാഷ്ട്ര കായിക പോരാട്ടങ്ങളിലൊന്നായ ലോക അക്വാട്ടിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങള്‍ പുറത്തിറക്കി. നഹിം എന്ന തിമിംഗല സ്രാവും മെയ്ഫറ എന്ന പവിഴപ്പുറ്റുമാണ് അടുത്തവർഷം ഫെബ്രുവരിയിൽ ദോഹയിൽ നടക്കുന്ന ലോകോത്തര നീന്തൽ പോരാട്ടങ്ങളുടെ ഭാഗ്യചിഹ്നങ്ങൾ.
2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെയാണ് ദോഹയിലെ മൂന്ന് വേദികളിലായി 21ാമത് വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. ഖത്തറിന്റെ പൈതൃകവും കടലും ഒപ്പം ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ അംഗീകാരവും സുസ്ഥിരതാ സന്ദേശവുമെല്ലാം ഉൾകൊള്ളുന്നതാണ് പുതുമയേറിയ ഭാഗ്യചിഹ്നങ്ങൾ.
190ലധികം രാജ്യങ്ങളാണ് വേൾഡ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ആസ്പയര്‍ ഡോം, ദോഹ തുറമുഖം, ഹമദ് അക്വാട്ടിക് സെന്റര്‍ എന്നി മൂന്നു വേദികളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 2500ഓളം താരങ്ങൾ മാറ്റുരയ്ക്കും.
Adjust Story Font
16

