Quantcast

ഖത്തറില്‍ ഹ്രസ്വകാല ക്യാമ്പിങ്ങിന് അവസരം; ചൂടിനെ പ്രതിരോധിക്കാന്‍ കടല്‍തീരത്ത് രാപ്പാര്‍ക്കാം

മലിനീകരണം ഇല്ലെന്നും ക്യാമ്പിങ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ നിരീക്ഷകരെ വെച്ചതായും മന്ത്രാലയം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2023-07-12 18:35:18.0

Published:

12 July 2023 11:59 PM IST

ഖത്തറില്‍ ഹ്രസ്വകാല ക്യാമ്പിങ്ങിന് അവസരം; ചൂടിനെ പ്രതിരോധിക്കാന്‍ കടല്‍തീരത്ത് രാപ്പാര്‍ക്കാം
X

ദോഹ: ഖത്തറില്‍ ക്യാമ്പിങ് സീസണ്‍ അല്ലാത്ത സമയത്ത് ഹ്രസ്വകാല ക്യാമ്പിങ്ങിന് അവസരം. എല്ലാ ആഴ്ചയിലും അവസാന മൂന്ന് ദിവസം ക്യാമ്പിങ്ങിന് അനുമതി ‌നല്‍കാനാണ് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ തീരുമാനം. ഖത്തറിലെ പ്രാദേശിക ചാനലായ ഖത്തര്‍ ടിവിയാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ക്യാമ്പിങ് സീസണ്‍ മെയ് 20 ഓടെ അവസാനിച്ചിരുന്നു. എന്നാല്‍ കനത്ത ചൂടില്‍ നിന്ന് ജനങ്ങള്‍ ആശ്വാസം കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലയിലാണ് ക്യാമ്പിങ്ങിന് അനുമതി നല്‍കുന്നത്.

എല്ലാ ആഴ്ചയും അവസാന മൂന്ന് ദിവസം ഇങ്ങനെ ക്യാമ്പുകളില്‍ ചെലവഴിക്കാം. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കാതെ ക്യാമ്പിങ് നിയമങ്ങള്‍ പാലിച്ചാവണം കാരവനുകള്‍ ഒരുക്കേണ്ടത്. കടലില്‍ നിന്നും നിശ്ചിത അകലം ഉറപ്പാക്കണം. അനുവദിക്കപ്പെട്ട സമയ പരിധിക്ക് പുറത്ത് ക്യാമ്പുകളില്‍ സമയം ചെലവഴിക്കരുത്. മലിനീകരണം ഇല്ലെന്നും ക്യാമ്പിങ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ നിരീക്ഷകരെ വെച്ചതായും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story