ലോകകപ്പ് സമയത്ത് ഖത്തറിന്റെ ആകാശപാതയില്‍ തിരക്കേറും: പ്രതീക്ഷിക്കുന്നത് പ്രതിദിനം 1600 വിമാനസർവീസുകൾ
കോവിഡിന് ശേഷം പ്രതിദിനം ശരാശരി എണ്ണൂറോളം വിമാന സര്‍വീസുകളാണ് ഖത്തറില്‍ നിന്ന് പുറത്തേക്കും ഖത്തറിലേക്കുമായി നടക്കുന്നത്

ദോഹ: ലോകകപ്പ് സമയത്ത് ഖത്തറിന്റെ ആകാശപാതയില്‍ തിരക്കേറും. പ്രതിദിനം 1600 വിമാന സര്‍വീസുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസൃതമായ ക്രമീകരണങ്ങള്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തും.
പശ്ചിമേഷ്യയിലെ ഏറ്റവും തിരക്കേറിയ വ്യോമ പാതകളിലൊന്നാണ് ഖത്തറിന്റേത്. കോവിഡിന് ശേഷം പ്രതിദിനം ശരാശരി എണ്ണൂറോളം വിമാന സര്‍വീസുകളാണ് ഖത്തറില്‍ നിന്ന് പുറത്തേക്കും ഖത്തറിലേക്കുമായി നടക്കുന്നത്. ഇത് ലോകകപ്പോടെ ഇരട്ടിയാകും, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ എയര്‍ നാവിഗേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.
എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ഏരിയ വികസിപ്പിക്കും. വിമാനത്താവളത്തില്‍ വിര്‍ച്വല്‍ ടവറും സ്ഥാപിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഈ സംവിധാനം ആദ്യമായി വരുന്നത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. കൂടുതല്‍ അത്യാധുനിക റഡാറുകള്‍ സ്ഥാപിച്ച് മികച്ച സര്‍വീസ് ഉറപ്പാക്കുമെന്നും എയര്‍ നാവിഗേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Summary- Over 1,600 flights anticipated per day during FIFA World Cup
Adjust Story Font
16

