ഖത്തറില്‍ വിശേഷ ദിവസങ്ങളില്‍ മെട്രോയാത്ര പ്രോത്സാഹിപ്പിക്കാന്‍ പാര്‍ക്ക് ആന്റ് റൈഡ് സേവനം
ഗതാഗത മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ് പാര്‍ക്ക് ആന്റ് റൈഡ്

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പാര്‍ക്ക് ആന്റ് റൈഡ് സേവനം ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ റെയില്‍. വിശേഷ ദിവസങ്ങളില്‍ മെട്രോയില്‍ യാത്ര ചെയ്ത് റോഡിലെ തിരക്കൊഴിവാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജൂണ്‍ 13നും 14നും നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ഖത്തര്‍ റെയിലിന്റെ നിര്‍ദേശം. ദോഹ മെട്രോയുടെ 12 സ്റ്റേഷനുകളില്‍ പാര്‍ക്ക് ആന്റ് റൈഡ് സേവനം ലഭ്യമാണ്.
18500 വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. സ്വന്തം വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്ത് യാത്രക്കായി മെട്രോ ഉപയോഗപ്പെടുത്തിയാല്‍ റോഡിലെ ഗതാഗത കുരുക്ക് ഭയപ്പെടേണ്ടെന്ന് ഖത്തര്‍ റെയില്‍ വ്യക്തമാക്കി. ഗതാഗത മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ് പാര്‍ക്ക് ആന്റ് റൈഡ്.
മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം സൗജന്യ പാര്‍ക്കിങാണ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കെത്താന്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക കൂടിയാണ് ഈ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Adjust Story Font
16

