'പാസേജ് ടു ഇന്ത്യ' കമ്യുണിറ്റി ഫെസ്റ്റ് ഇന്നു മുതല്‍
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് മിയ പാര്‍ക്കിലാണ് മൂന്നുദിവസത്തെ പരിപാടികള്‍ അരങ്ങേറുന്നത്

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഉത്സവമായ 'പാസേജ് ടു ഇന്ത്യ' കമ്യുണിറ്റി ഫെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പാസേജ് ടു ഇന്ത്യ എന്ന പേരില്‍ നടക്കുന്ന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി-ഐ.സി.സി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് മിയ പാര്‍ക്കിലാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമമായി മാറുന്ന പരിപാടി അരങ്ങേറുന്നത്. ഖത്തറിലെ വിവിധ ഇന്ത്യന്‍സ്‌കൂളുകള്‍, ഇന്ത്യന്‍ കമ്യുണിറ്റി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സാംസ്‌കരിക പരിപാടികള്‍ അരങ്ങിലെത്തും.
ഖത്തര്‍ സാംസ്‌കാരിക വര്‍ഷം 'മെനാസ' ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത്തവണത്തെ പാസേജ് ടു ഇന്ത്യ ഫെസ്റ്റ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബു രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഡോഗ് ഷോ, മെഗാ തിരുവാതിരക്കളി, ഗര്‍ഭ ഡാന്‍സ് തുടങ്ങിയവയാണ് പാസേജ് ടു ഇന്ത്യ ഫെസ്റ്റിലെ പ്രധാന വിഭവങ്ങള്‍. ഖത്തറിലുള്ള പ്രവാസികള്‍ക്ക് സൗജന്യമായി കലാപരിപാടികള്‍ ആസ്വദിക്കാം. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആസ്വാദകര്‍ക്ക് വേദിയിലേക്ക് പ്രവേശനം അനുവദിക്കും.
Adjust Story Font
16

