Quantcast

പൊഡാർ പേൾ സ്‌കൂൾ ആന്വൽ ഡേ വർണാഭമായി ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    16 Nov 2022 5:24 AM GMT

പൊഡാർ പേൾ സ്‌കൂൾ ആന്വൽ ഡേ വർണാഭമായി ആഘോഷിച്ചു
X

ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളായ പൊഡാർ പേൾ സ്‌കൂളിന്റെ ആന്വൽ ഡേ വർണാഭമായി ആഘോഷിച്ചു. ലോകകപ്പ് ഫുട്‌ബോളിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികളൊരുക്കിയ നൃത്തവും ശ്രദ്ധേയമായി. അൽ മെഷാഫിലെ പൊഡാർ പേൾ സ്‌കൂൾ കാമ്പസിൽ നടന്ന ആന്വൽ ഡേ ആഘോഷം കലാപ്രകടനങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും വർണാഭമായി.

ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികൾ ദൃശ്യ-സംഗീത വിരുന്നൊരുക്കി. ലോകകപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് തയ്യാറാക്കിയ വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ന്യൂട്ടൺ സ്‌കൂൾസ് ചെയർമാൻ ഡോക്ടർ ജാബർ അൽ നുഐമി മുഖ്യാഥിതിയായിരുന്നു.

ഉരീദു ഗ്രൂപ്പ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ഫാതിമ സുൽതാൻ അൽഖുവാരി, സ്‌കൂൾ രക്ഷാധികാരി ഷെയ്ഖ് ഹസൻ അബ്ദുള്ള ഹസൻ അൽതാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പൊഡാർ പേൾ സ്‌കൂൾ പ്രസിഡന്റ് സാം മാത്യു സ്വാഗതം പറഞ്ഞു. പരീക്ഷയിലും വിവിധ മത്സരങ്ങളിലും മികവ് കാട്ടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

TAGS :

Next Story