Quantcast

വിദ്യാർഥികൾക്ക് റോബോട്ടിക് ലാബ് ഒരുക്കി പൊഡാർ പേൾ സ്‌കൂൾ

MediaOne Logo

Web Desk

  • Published:

    16 Jan 2023 6:53 AM GMT

വിദ്യാർഥികൾക്ക് റോബോട്ടിക് ലാബ്   ഒരുക്കി പൊഡാർ പേൾ സ്‌കൂൾ
X

വിദ്യാർഥികൾക്ക് റോബോട്ടിക് ലാബ് സൗകര്യമൊരുക്കി ഖത്തറിലെ പൊഡാർ പേൾ സ്‌കൂൾ. പൊഡാർ എജ്യുക്കേഷൻ നെറ്റ്‌വർക്ക് ചെയർമാൻ ഡോ. പവൻ പൊഡാർ ലാബ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പുതിയ വിപ്ലവത്തിനുള്ള വാതിലുകളാണ് പൊഡാർ പേൾ സ്‌കൂൾ തുറന്നിടുന്നത്. റോബോട്ടിക് സാങ്കേതിവിദ്യയുടെ ബാലപാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നു നൽകി സാങ്കേതി വിദ്യയുടെ പുതിയ ലോകത്തെ കുറിച്ച് അവരെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

പ്രോഗ്രാമിങ്, ഡിസൈനിങ്, ഫാബ്രിക്കേഷൻ, എഞ്ചിനീയറിങ് തുടങ്ങി എല്ലാ മേഖലകളും പരിചയപ്പെടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രിതീയിലാണ് റോബോട്ടിക് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് റോബോട്ടിക്‌സ് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. ഭാവി റോബോട്ടിക് സാങ്കേതിക വിദ്യയിലാണ്. വിദ്യാർഥികൾ ഇത് പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്‌കൂളിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഈ ലാബ് മാറുമെന്ന് ഉറപ്പാണെന്നും ചെയർമാൻ ഡോ. പവൻ പൊഡാർ അഭിപ്രായപ്പെട്ടു.

വിദ്യാർഥികൾക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പൊഡാർ സ്‌കൂളിന്റെ ലക്ഷ്യമെന്ന് സ്‌കൂൾ ഡയരക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. സ്‌കൂൾ പ്രസിഡന്റ് സാം മാത്യു, ഡയരക്ടർമാരായ ഫൈസൽ, പ്രദീപ് ചന്ദ്രൻ, ഷംന അൽതാഫ്, ഫായിസ് നിസാർ, ആസിഫ് നിസാർ, മിസ്‌ന നിസാർ, പ്രണവ് പ്രദീപ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS :

Next Story