Quantcast

പി.എസ്.ജിയുടെ ഖത്തര്‍, സൗദി പര്യടനങ്ങള്‍ മാറ്റിവെച്ചു

അടുത്തയാഴ്ചയാണ് മെസിയുടെയും നെയ്മറിന്റെയും നേതൃത്വത്തിലുള്ള ടീം ഖത്തറില്‍ എത്തേണ്ടിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-13 14:00:23.0

Published:

13 Jan 2022 1:55 PM GMT

പി.എസ്.ജിയുടെ ഖത്തര്‍, സൗദി പര്യടനങ്ങള്‍ മാറ്റിവെച്ചു
X

ദോഹ: ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ഖത്തര്‍ പര്യടനം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട്​ പ്രഖ്യാപിക്കുമെന്ന്​ ക്ലബ്​ അധികൃതർ വാർത്താ കുറിപ്പിൽ വ്യക്​തമാക്കി. അടുത്തയാഴ്ചയാണ് മെസിയുടെയും നെയ്മറിന്റെയും നേതൃത്വത്തിലുള്ള ടീം ഖത്തറില്‍ എത്തേണ്ടിയിരുന്നത്. ലോകകപ്പിനെ വരവേൽക്കാനായി ഖത്തർ ഒരുങ്ങുന്ന പുതുവർഷത്തിൽ ആരാധകർ ഏറെ ആവേശത്തോടെയാണ്​ മെസ്സിയുടെയും സംഘത്തിന്‍റെയും വരവിനായി കാത്തിരുന്നത്​. ജനുവരി 16 ഞായറാഴ്ച ഖത്തറി​ൽ എത്തിയ ശേഷം മൂന്നു ദിവസം പരിശീലന ക്യാമ്പ്​ കഴിഞ്ഞ്​ സൗദി വഴി പാരിസിലേക്ക്​ മടങ്ങനായിരുന്നു പദ്ധതി. സൗദിയിൽ 19ന്​ റിയാദ്​ കപ്പ്​ സൗഹൃദ മത്സരത്തിൽ കളിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെയാണ്​ കോവിഡ്​ മൂന്നാം തരംഗം വീണ്ടും ലോകത്തെ പിടിച്ചുലച്ചത്​. ഇതോടെ കളിക്കാരുടെയും ടീം സ്റ്റാഫിന്‍റെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത്​ ഖത്തർ ടൂർ മാറ്റിവെക്കുകയാണെന്ന്​ ക്ലബ്​ അധികൃതർ അറിയിച്ചു.

ജനുവരി ആദ്യത്തിൽ പി.എസ്​.ജി ടീം അംഗങ്ങൾക്കും കോവിഡ്​ റിപ്പോർട്ട്​ ചെയ്തിരുന്നു. എയ്​ഞ്ചൽ ഡി മരിയ, യൂലിയൻ ​ഡ്രാക്സ്​ലർ എന്നിവർ കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങൾ നഷ്ടമായി. സൂപ്പർ താരം ലയണൽ മെസിക്കും രണ്ടാഴ്ച മുമ്പ്​ കോവിഡ്​ പോസിറ്റിവായി. ഏതാനും ദിവസം മുമ്പാണ്​ താരം നെഗറ്റീവായത്​.

TAGS :

Next Story