Quantcast

ഖത്തർ അമീർ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളന വേദിയില്‍ വച്ചാണ് അമീര്‍ ശൈഖ് തമീം അല്‍ഥാനി രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-11-02 17:20:15.0

Published:

2 Nov 2021 5:19 PM GMT

ഖത്തർ അമീർ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
X

ഖത്തർ അമീർ ശൈഖ് തമീം അല്‍ഥാനി ഗ്ലാസ്ഗോയില്‍ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടികാഴ്ച നടത്തി. യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളന വേദിയിലെ ഖത്തര്‍ പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനായി നിര്‍ണായക തീരുമാനങ്ങള്‍ ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഉണ്ടായേക്കും

ഐക്യരാഷ്ട്ര സഭകാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗ്ലാസ്ഗോയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോർഡ് പീറ്റർ മക്കാർത്തിയാണ് സ്വീകരിച്ചത്. മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥ സംഘവും അമീറിനെ വരവേല്‍ക്കാനായി വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ഉച്ചകോടി വേദിയില്‍ വെച്ച് വിവിധ രാഷ്ട്ര നേതാക്കളുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച്ച നടത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമൻ ചാൻസലർ അംഗലാ മെര്‍കല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽ സിസി, മൗറിത്വാനിയ മുഹമ്മദ് ഔലുദ് അൽ ഗസ്വാനി, ആഫ്രിക്കൻ യൂണിയൻ പ്രസിഡൻറ്, ശ്രീലങ്ക, അർമീനിയ തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി അമീര്‍ ചര്‍ച്ച നടത്തി.

ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് അമീര്‍ ഖത്തറിലേക്ക് മടങ്ങി. ഗ്ലാസ്ഗോ സമ്മേളന വേദിയില്‍ തയ്യാറാക്കിയ ഖത്തര്‍ പവലിയന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്കായി തുറന്നു. കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫലേഹ് ബിന്‍ നാസറാണ് പവലിയന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശകാര്യമന്ത്രാലയം, ഖത്തര്‍ എനര്‍ജി, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി, ഖത്തര്‍ ഫൌണ്ടേഷന്‍ എന്നീ വിഭാഗങ്ങലുടെ പങ്കാളിത്തത്തോടെയാണ് പവലിയന്‍റെ പ്രവര്‍ത്തനം. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 25000ത്തിലധികം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതാപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും കരാറുകളും ഉച്ചകോടിയിലുണ്ടായേക്കും. കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിൻെറ (സി.ഒ.പി.) 26ാം സമ്മേളനമാണിത്

TAGS :

Next Story