Quantcast

ഖത്തര്‍ അമീര്‍ ഗ്ലാസ്ഗോയിലേക്ക്, UN കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമുണ്ടാകും

MediaOne Logo
ഖത്തര്‍ അമീര്‍ ഗ്ലാസ്ഗോയിലേക്ക്, UN കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും
X

ഐക്യരാഷ്​ട്രസഭ കാലാവസ്​ഥാ വ്യതിയാന ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുക്കും. സ്കോട്ട്ലന്‍റിലെ ഗ്ലാസ്ഗോയില്‍ നാളെ (നവംബര്‍ 1 തിങ്കളാഴ്ച്ച) നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അമീറിനൊപ്പം ഖത്തര്‍ ഉന്നത തല സംഘവും പ​ങ്കെടുക്കുന്നുണ്ട്​. കാലാവസ്​ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ്​ ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്​. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്​ട്ര നേതാക്കളാണ്​ പ​ങ്കെടുക്കുന്നത്​. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്​ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന്​ ഈ വർഷത്തേക്ക്​ മാറ്റിവെക്കുകയായിരുന്നു.

ആഗോളതാപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും കരാറുകളും ഉച്ചകോടിയിലുണ്ടായേക്കും. പാരീസ് ഉടമ്പടിയിലെ നിർദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികൾ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിൻെറ (സി.ഒ.പി.) 26 ആം സമ്മേളനമാണിത്​.

Next Story