Quantcast

യുക്രൈൻ അഭയാർഥികൾക്ക് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ

യുക്രൈന് മുമ്പും ദശലക്ഷക്കണക്കിനാളുകൾ യുദ്ധത്തിന്റെയും ആഭ്യന്തര സംഘർഷങ്ങളുടെയും പേരിൽ അഭയാർഥികളായിട്ടുണ്ടെന്നും സിറിയയിലെയും ഫലസ്തീനിലെയും അഭയാർഥികളെ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്നും ഖത്തർ മന്ത്രി

MediaOne Logo

Web Desk

  • Published:

    12 April 2022 4:19 PM GMT

യുക്രൈൻ അഭയാർഥികൾക്ക് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ
X

റഷ്യൻ അധിനിവേശത്തെ തുടർന്ന് നാടുവിടേണ്ടി വന്ന യുക്രൈൻ അഭയാർഥികൾക്ക് സഹായം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ ഡെവലപ്‌മെന്റ് ഫണ്ടുമായി ചേർന്ന് 50 ലക്ഷം ഡോളറിന്റെ സഹായമാണ് നൽകുന്നത്. യുക്രൈനിന് വേണ്ടി സംഘടിപ്പിച്ച വെർച്വൽ ഡോണേഴ്‌സ് കോൺഫറൻസിലാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽഖാതിർ പ്രഖ്യാപനം നടത്തിയത്.

യുക്രൈനിലെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ദുരിതബാധിതരെ സഹായിക്കാൻ ഹുമാനിറ്റേറിയൻ കോറിഡോർ സുരക്ഷിതമാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. യുക്രൈന് മുമ്പും ദശലക്ഷക്കണക്കിനാളുകൾ യുദ്ധത്തിന്റെയും ആഭ്യന്തര സംഘർഷങ്ങളുടെയും പേരിൽ അഭയാർഥികളായിട്ടുണ്ടെന്നും സിറിയയിലെയും ഫലസ്തീനിലെയും അഭയാർഥികളെ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അവർക്ക് കൂടി ഐക്യദാർഢ്യവും പിന്തുണയും അനിവാര്യമാണെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

Qatar announces $ 5 million aid to Ukrainian refugees

TAGS :

Next Story