പ്രാണികള്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഖത്തറില്‍ നിരോധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം
ഇത് ഹലാല്‍ ഭക്ഷണമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം

പ്രാണികള്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഖത്തറില്‍ നിരോധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇത് ഹലാല്‍ ഭക്ഷണമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഭക്ഷ്യ ഉല്‍പാദനത്തില്‍ പ്രാണികളെ കൂടി ഉള്‍പ്പെടുത്താന്‍ ചിലരാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട‌്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
മത പണ്ഡിതരുടെയും ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി ഭക്ഷ്യ വിഷയത്തില്‍ തുടരുന്ന നയങ്ങളുടെയും ചുവടുപിടിച്ചാണ് നിരോധനം, ഇതോടൊപ്പം തന്നെ പ്രാണികളില്‍ നിന്നുള്ള പ്രോട്ടീന്‍, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ പ്രോട്ടീനിന്റെ ഉറവിടം നിര്‍ണയിക്കാന്‍ അംഗീകൃത ലബോറട്ടറികള്‍ വഴിയും ഹലാല്‍ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഇസ്ലാമിക സ്ഥാപനങ്ങള്‍ വഴിയും പരിശോധന നടത്തുനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story
Adjust Story Font
16

