Quantcast

ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണു; ഒരു മരണം

ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്.

MediaOne Logo

Web Desk

  • Updated:

    2023-03-22 09:55:31.0

Published:

22 March 2023 2:58 PM IST

Qatar building collapse
X

Qatar

ദോഹ: ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണു. ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. ഒരാൾ മരിച്ചതായി ഖത്തർ സിവിൽ ഡിഫൻസ് അറിയിച്ചു. ഏഴുപേരെ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ 8.18 ഓടെയാണ് മൻസൂറ ബി റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള ബഹുനില കെട്ടിടം സമീപത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പിനോ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

TAGS :

Next Story