Quantcast

ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ പുതിയ ഉദ്യമവുമായി ഖത്തര്‍ ചാരിറ്റി

MediaOne Logo

Web Desk

  • Published:

    13 Dec 2023 8:15 AM IST

ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ പുതിയ ഉദ്യമവുമായി ഖത്തര്‍ ചാരിറ്റി
X

ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ പുതിയ ഉദ്യമവുമായി ഖത്തര്‍ ചാരിറ്റി. ഫലസ്തീനിലേക്ക് സഹായവുമായി 10 വിമാനങ്ങള്‍ എന്ന പേരിലാണ് പുതിയ കാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴി സംഭാവനകളിലൂടെ പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാം. ഇതോടൊപ്പം അവശ്യവസ്തുക്കള്‍ പാക്ക് ചെയ്യാന്‍ സഹായിച്ചും കാന്പയിനിന്റെ ഭാഗമാകാം.

എക്സ്പോ ഇന്റര്‍നാഷണല്‍ സോണിലാണ് ഇതിന് അവസരമുള്ളത്. 10 വിമാനങ്ങളിലായി 600 ടണ്‍ വസ്തുക്കള്‍ ഗസ്സയിലെത്തിക്കാനാണ് ഖത്തര്‍ ചാരിറ്റി ലക്ഷ്യമിടുന്നത്

TAGS :

Next Story