Quantcast

ഖത്തർ എനർജിയുടെ യുഎസ് പദ്ധതി: ആദ്യ ഷിപ്‌മെന്റ് കയറ്റുമതി നടത്തി

അൽ ഖെയ്യ കപ്പലാണ് ടെക്‌സാസ് സബൈൻ പാസിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ നിന്ന് എൽഎൻജിയുമായി പുറപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    23 April 2026 10:39 PM IST

Qatar Energys US project exports first shipment
X

ദോഹ: അമേരിക്കയിൽ നിന്ന് ഖത്തർ എനർജിയുടെ എൽഎൻജി കയറ്റുമതി ആരംഭിച്ചു. യുഎസിലെ നിക്ഷേപ പദ്ധതിയായ ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റിൽ നിന്നുള്ള കയറ്റുമതിയാണ് ആരംഭിച്ചത്. പ്ലാന്റിൽ നിന്നുള്ള ആദ്യത്തെ ഷിപ്‌മെന്റ് പുറപ്പെട്ടു.

1,74,000 ക്യൂബിക് മീറ്റർ ശേഷിയുള്ള അൽ ഖെയ്യ കപ്പലാണ് ടെക്‌സാസ് സബൈൻ പാസിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ നിന്ന് എൽഎൻജിയുമായി പുറപ്പെട്ടത്. ഖത്തർ എനർജിയും എക്‌സോൺ മൊബിലും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സബൈൻ പാസിലേത്. ആഗോള ഊർജ മേഖലയിൽ ഖത്തർ എനർജി കൈവരിക്കുന്ന സുപ്രധാന നേട്ടമാണിതെന്ന് സിഇഒയും ഖത്തർ ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.

മാർച്ച് മാസം അവസാനത്തിലാണ് ഗോൾഡൻ പാസ് എൽ.എൻ.ജി പ്ലാന്റിലെ ആദ്യ യൂണിറ്റ് ഉത്പാദന ക്ഷമമായത്. പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റ് 2026 സെപ്റ്റംബറിലും മൂന്നാമത്തേത് 2027 ആദ്യത്തിലും പ്രവർത്തന സജ്ജമാകുമെന്ന് കരുതുന്നു. മൂന്ന് യൂണിറ്റുകളും ചേർന്ന് പ്ലാന്റ് പൂർണസജ്ജമാകുന്നതോടെ പ്രതിവർഷം 18 ദശലക്ഷം ടൺ എൽ.എൻ.ജി ഉൽപാദനമാണ് ഗോൾഡൻ പാസ് പ്ലാന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ഖത്തർ എനർജിക്ക് 70 ശതമാനവും എക്‌സോൺ മൊബിലിന് 30 ശതമാനവുമാണ് പ്ലാന്റിലെ പങ്കാളിത്തം. യുഎസിൽ ഖത്തർ എനർജിയുടെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയും ഇതാണ്. 2019ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

TAGS :

Next Story