Quantcast

ഖത്തർ എക്‌സ്‌പോ ആരവങ്ങളിലേക്ക്; ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല സംഘം

എക്‌സ്‌പോയ്ക്കായി അൽബിദ പാർക്കിൽ 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വേദിയാണ് ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Sept 2023 12:29 AM IST

ഖത്തർ എക്‌സ്‌പോ ആരവങ്ങളിലേക്ക്; ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല സംഘം
X

ദോഹ എക്‌സ്‌പോ വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാരുടെ നേതൃത്വത്തിലെ ഉന്നത സംഘം. ആഭ്യന്തര മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയുമാണ് എക്‌സ്‌പോ വേദി സന്ദർശിച്ചത്. 6 മാസം നീണ്ടു നിൽക്കുന്ന ദോഹ ഹോർട്ടി കൾച്ചറൽ എക്‌സ്‌പോയ്ക്കായി അൽബിദ പാർക്കിൽ 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വേദിയാണ് ഒരുക്കിയിരിക്കുന്നത്.

88 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്‌സ്‌പോയുടെ ഒരുക്കങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, മുനിസിപ്പാലിറ്റി മന്ത്രിയും ദോഹ എക്‌സ്‌പോ സംഘാടകസമിതി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈഇ, പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്റെ പ്രസിഡന്റ് എഞ്ചിനീയർ സഅദ് ബിൻ അഹമ്മദ് അൽ മുഹന്നദി എന്നിവർ വിലയിരുത്തി.

അൽ ബിദ പാർക്കിലെ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്‌സ്‌പോ ആസ്ഥാനവും, എക്‌സ്‌പോ പവലിയനുകളും സന്ദർശിച്ചു. . . ഉന്നത ഉദ്യോഗസ്ഥരുമായും, പ്രതിനിധികളുമായും ആഭ്യന്തര മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയും കൂടികാഴ്ച നടത്തി. ലോകകപ്പ് ഫുട്ബാൾ കൊടിയിറങ്ങി ഏതാനും മാസങ്ങൾക്കു ശേഷമാണ് മേഖലയിലെ തന്നെ ഏറ്റവും വലിയ മറ്റൊരു മേളക്ക് ദോഹ സാക്ഷ്യം വഹിക്കുന്നത്.ഒക്ടോബർ 2ന് തുടങ്ങുന്ന എക്‌സ്‌പോ 2024 മാർച്ച് 28 വരെ നീണ്ടു നിൽക്കും.


TAGS :

Next Story