Quantcast

കോവിഡ് പ്രതിരോധത്തില്‍ ഖത്തറിന് വീണ്ടും ആഗോള അംഗീകാരം

മൊത്തം രോഗബാധിതരില്‍ 81 ശതമാനം പേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞതാണ് ഖത്തറിന്‍റെ നേട്ടത്തിന് കാരണമായത്

MediaOne Logo

Web Desk

  • Published:

    9 July 2021 6:19 PM GMT

കോവിഡ് പ്രതിരോധത്തില്‍ ഖത്തറിന് വീണ്ടും ആഗോള അംഗീകാരം
X

കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഖത്തറിന് വീണ്ടും അംഗീകാരം. കോവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക അറബ് രാജ്യം ഖത്തറാണ്. ജര്‍മ്മന്‍ മാഗസിനായ 'ദെര്‍ സ്‍പീഗലി'ന്റെ കോവിഡ് പ്രതിരോധ രാജ്യങ്ങളിൽ ഫിന്‍ലന്‍റാണ് ഒന്നാമത്.

ജര്‍മ്മന്‍ മാഗസിനായ ദെര്‍ സ്പീഗല്‍ ആണ് കോവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച ലോക രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഫിന്‍ലന്‍റ് ഒന്നാം റാങ്ക് നേടിയ പട്ടികയിലെ ഏക അറബ് സാനിധ്യം ഖത്തറാണ്. ഒപ്പം ആഗോള തലത്തില്‍ 15 ആം റാങ്കും ഖത്തര്‍ സ്വന്തമാക്കി.

മൊത്തം രോഗബാധിതരില്‍ 81 ശതമാനം പേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞതാണ് ഖത്തറിന്‍റെ നേട്ടത്തിന് കാരണമായത്. ആഴ്ച്ചകള്‍ക്കുള്ളി കോവിഡിനെതിരെ രാജ്യം സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഖത്തറിനെ തേടി വലിയ നേട്ടമെത്തിയത്. മൊത്തം അറബ് രാജ്യങ്ങളിലെ രോഗമുക്തി നിരക്ക് 72 ശതമാനമാണ്. ഫിന്‍ലന്‍റിന് പിന്നില്‍ ലക്സംബര്‍ഗ് നോര്‍വേ ഡെന്മാര്‍ക്ക് എന്നിവരാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുള്ളത്. ഏഷ്യന്‍ രാജ്യങ്ങളായ തായ്വാന്‍ അഞ്ചാമതും സിംഗപ്പൂര്‍ ആറാമതും ജപ്പാന്‍ ഏഴാമതുമുണ്ട്.

TAGS :

Next Story