യുക്രൈനിന്റെ പുനർനിർമാണത്തിന് സഹായ വാഗ്ദാനവുമായി ഖത്തർ
10 കോടി ഡോളര്‍ ഏതാണ്ട് എണ്ണൂറ് കോടി രൂപയാണ് ഖത്തര്‍ സഹായമായി നല്‍കുക.

ദോഹ: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതത്തിലായ യുക്രൈനിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ഖത്തര്‍. 10 കോടി ഡോളര്‍ ഏതാണ്ട് എണ്ണൂറ് കോടി രൂപയാണ് ഖത്തര്‍ സഹായമായി നല്‍കുക.
ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുടെ യുക്രെയ്ൻ സന്ദർശന വേളയിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരം മാനുഷിക സഹായം പ്രഖ്യാപിച്ചത്.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പുനർനിർമാണവും, കുടിവെള്ള സംവിധാനങ്ങൾ ഒരുക്കൽ, ജീവകാരുണ്യ മാനുഷിക സഹായങ്ങൾ എന്നിവയ്ക്കാണ് പണം ചെലവഴിക്കുക. ഇതോടൊപ്പം ഖത്തർ സർവകലാശാലയിലെ യുക്രെയ്നിയൻ വിദ്യാർഥികൾക്കായി ഈ അധ്യയന വർഷത്തിൽ 50 സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചു.
കീവിലെ സന്ദർശനത്തിന്റെ ഭാഗമായി യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷമിഹലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഖത്തർ പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്. യുക്രെയ്നിന്റെ ധാന്യ കയറ്റുമതി സംരംഭങ്ങളുടെ പുനരുദ്ധാരണത്തിനായി ഖത്തർ നേരത്തെ 20 ദശലക്ഷം ഡോളർ സഹായം നൽകിയിരുന്നു.
Adjust Story Font
16

