Quantcast

ഹയ്യാ കാർഡുള്ളവർക്ക് ഇനിയും ഖത്തറിലെത്താം; കാലാവധി നീട്ടി

2024 ജനുവരി 24 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Jan 2023 3:48 PM IST

HayyaCard, HayyaCardvalidity, Qatar
X

ദോഹ: ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കും സംഘാടകർക്കുമായി പുറത്തിറക്കിയ ഫാൻ ഐഡിയായ ഹയ്യാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ. രാജ്യത്തിനു പുറത്തുള്ള ഹയ്യാ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിലെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് ഒരുവർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റാണ് നൽകുന്നത്. സന്ദർശകർക്ക് ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താനുമാകും. ലോകകപ്പിന് ഖത്തറിലെത്തിയവർക്ക് വീണ്ടും രാജ്യം സന്ദർശിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.

ഹയ്യാ കാർഡിൽ വരുന്നവർക്കുള്ള നിർദേശങ്ങളും അറിയിപ്പുകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്്:

1. ഹോട്ടൽ റിസർവേഷൻ/കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള താമസസൗകര്യത്തിനുള്ള തെളിവ് ഹയ്യാ പോർട്ടലിൽ നൽകണം

2. പാസ്‌പോർട്ടിൽ മൂന്നുമാസത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണം

3. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വേണം

4. നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യണം

5. 'ഹയ്യ വിത്ത് മി' സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഖത്തറിലേക്ക് കൊണ്ടുവരാം

6. പ്രത്യേക ഫീസുകൾ ഇല്ല.

Summary: Qatar extends Hayya Card validity for visitors until January 2024

TAGS :

Next Story