ഖത്തർ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിൽ ബിരിയാണി ഫെസ്റ്റിന് തുടക്കം; ഭക്ഷണ പ്രേമികൾക്കായി 13 ഇനം ബിരിയാണികൾ
തലശ്ശേരി ബിരിയാണി, കൊൽക്കത്ത ബീഫ് ബിരിയാണി, ഹൈദരാബാദി ബിരിയാണി, കറാച്ചി ബിരിയാണി തുടങ്ങി ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ട ബിരിയാണികളെല്ലാം ഇവിടെ ലഭിക്കും.

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് ഭക്ഷണപ്രേമികളെ വിരുന്നൂട്ടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിഭേദങ്ങൾ ചേർത്ത് 13 ബിരിയാണികളാണ് ബിരിയാണി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. തലശ്ശേരി ബിരിയാണി, കൊൽക്കത്ത ബീഫ് ബിരിയാണി, ഹൈദരാബാദി ബിരിയാണി, കറാച്ചി ബിരിയാണി തുടങ്ങി ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ട ബിരിയാണികളെല്ലാം ഇവിടെ ലഭിക്കും. വുകൈറിലെ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിലാണ് ബിരിയാണി ഫെസ്റ്റ് നടക്കുന്നത്. വ്യാഴാഴ്ച വരെ ഫെസ്റ്റിവൽ തുടരുമെന്ന് ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് റീജിണൽ ഡയറക്ടർ അഷ്‌റഫ് ചിറയ്ക്കൽ അറിയിച്ചു.
Next Story
Adjust Story Font
16

